Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Venezuela

വെനസ്വേലയുമായി എണ്ണക്കരാർ ഒപ്പുവച്ച് അമേരിക്ക; ചരിത്രപരമായ കരാറെന്ന് ട്രംപ്, ചൂഷണമെന്ന് നിരീക്ഷകർ

വാ​ഷിം​ഗ്ട​ൺ ഡി​സി: വെ​ന​സ്വേ​ല​യു​മാ​യി ലോ​ക​ച​രി​ത്ര​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ എ​ണ്ണ​ക്ക​രാ​ർ ഒ​പ്പു​വ​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ച് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. വെ​ന​സ്വേ​ല​യി​ലെ എ​ണ്ണ​പ്പാ​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഉ​ത്പാ​ദ​ന​വും ലാ​ഭ​ക​ര​മാ​യി സ്വ​ന്ത​മാ​ക്കാ​നു​മാ​ണു ക​രാ​റി​ലൂ​ടെ അ​മേ​രി​ക്ക ല​ക്ഷ്യ​മി​ടു​ന്ന​ത്. യു​എ​സ് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ, പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി പീ​റ്റ് ഹെ​ഗ്സെ​ത്, വെ​ന​സ്വേ​ല​യി​ലെ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ഡെ​ൽ​സി റോ​ഡ്രി​ഗ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ക​രാ​റി​ൽ ഒ​പ്പു​വ​ച്ച​ത്.

 

മാ​സ​ങ്ങ​ൾ​ക്കു​മു​ന്പ്, പ്ര​സി​ഡ​ന്‍റ് നി​കോ​ളാ​സ് മ​ഡു​റോ​യെ സൈ​നി​ക ന​ട​പ​ടി​യി​ലൂ​ടെ പു​റ​ത്താ​ക്കി അ​മേ​രി​ക്ക​യി​ലേ​ക്കു കൊ​ണ്ടു​പോ​യ​തി​നു പി​ന്നാ​ലെ​യാ​ണ് എ​ണ്ണ​ക്ക​രാ​ർ. മ​ഡു​റോ​യ്ക്കു ശേ​ഷം അ​ധി​കാ​ര​ത്തി​ൽ വ​ന്ന ഡെ​ൽ​സി റോ​ഡ്രി​ഗ​സ്, ര​ണ്ടു പ​തി​റ്റാ​ണ്ടു​ക​ളാ​യി തു​ട​രു​ന്ന സോ​ഷ്യ​ലി​സ്റ്റ് ന​യ​ങ്ങ​ൾ മാ​റ്റി​വ​ച്ച് എ​ണ്ണ മേ​ഖ​ല​യെ സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​നു​ള്ള നി​യ​മ​ത്തി​ൽ ഒ​പ്പു​വ​ച്ചി​രു​ന്നു.

ക​രാ​ർ അ​നു​സ​രി​ച്ച് വെ​ന​സ്വേ​ല​യി​ലെ 17 എ​ണ്ണ​പ്പാ​ട​ങ്ങ​ളി​ലാ​യി സ്ഥി​തി ചെ​യ്യു​ന്ന ശേ​ഖ​രം അ​മേ​രി​ക്ക​യു​ടെ ക​ര​ങ്ങ​ളി​ലെ​ത്തും. വ​രും നാ​ളു​ക​ളി​ൽ ഏ​ക​ദേ​ശം 100 ബി​ല്യ​ൺ യു​എ​സ് ഡോ​ള​റി​ന്‍റെ സ്വ​കാ​ര്യ​നി​ക്ഷേ​പം വെ​ന​സ്വേ​ല​യി​ലേ​ക്ക് എ​ത്തും. ഇ​തു​വ​ഴി രാ​ജ്യ​ത്തി​നു നി​കു​തി ഇ​ന​ത്തി​ൽ ഇ​രു​പ​തു ല​ക്ഷം കോ​ടി​യി​ലേ​റെ വ​രു​മാ​നം ല​ഭി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. നൂ​റു വ​ർ​ഷ​ത്തേ​ക്ക് എ​ണ്ണ​പ്പാ​ട​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം അ​മേ​രി​ക്ക​യ്ക്കും അ​മേ​രി​ക്ക നി​ർ​ദേ​ശി​ക്കു​ന്ന സ്വ​കാ​ര്യ ക​ന്പ​നി​ക്കു​മു​ള്ള​താ​കും. സൗ​ദി അ​രാം​കോ​യ്ക്ക് ശേ​ഷം ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ എ​ണ്ണ ശേ​ഖ​ര​മു​ള്ള ക​മ്പ​നി​യാ​യി ഇ​തു മാ​റും. പു​തി​യ ക​മ്പ​നി​യു​ടെ ഉ​ത്പാ​ദ​ന​ത്തി​ന്‍റെ 55 ശ​ത​മാ​ന​ത്തോ​ളം നി​യ​ന്ത്ര​ണം അ​മേ​രി​ക്ക​യ്ക്കു മാ​ത്ര​മാ​യി​രി​ക്കും.

ഇ​റാ​നു​മാ​യു​ള്ള യു​ദ്ധം പേ​ർ​ഷ്യ​ൻ ഉ​ൾ​ക്ക​ട​ലി​ലൂ​ടെ​യു​ള്ള എ​ണ്ണ വി​ത​ര​ണം ത​ട​സ​പ്പെ​ടു​ക​യും അ​മേ​രി​ക്ക​യി​ൽ ഇ​ന്ധ​ന​വി​ല കു​ത്ത​നെ ഉ​യ​രു​ക​യും ചെ​യ്തി​രു​ന്നു. രാ​ജ്യ​ത്തെ അ​ടി​യ​ന്ത​ര എ​ണ്ണ ശേ​ഖ​രം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ട്രം​പ് വെ​ന​സ്വേ​ല​യി​ലെ എ​ണ്ണ ശേ​ഖ​ര​ത്തി​ലേ​ക്കു തി​രി​ഞ്ഞ​ത്. യു​എ​സി​ന്‍റെ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കും സൈ​നി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കും എ​ണ്ണ ഉ​പ​യോ​ഗി​ക്കും.

ലോ​ക​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ എ​ണ്ണ ശേ​ഖ​ര​മു​ള്ള രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് വെ​ന​സ്വേ​ല. എ​ങ്കി​ലും, അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വ​ത്തി​ൽ ആ​ഗോ​ള എ​ണ്ണ ഉ​ൽ​പ്പാ​ദ​ന​ത്തി​ന്‍റെ ഒ​രു ശ​ത​മാ​നം മാ​ത്ര​മാ​ണു നി​ല​വി​ൽ വെ​ന​സ്വേ​ല​യി​ൽ ന​ട​ക്കു​ന്ന​ത്.

അതേസമയം, യുഎസ്-വെനസ്വേല കരാർ ലോ​ക​മെ​മ്പാ​ടും വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കു വ​ഴി​വ​ച്ചി​ട്ടു​ണ്ട്. ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ളു​ടെ വ​ലി​യ വി​ജ​യ​മാ​യി അമേരിക്ക കരാറിനെ വി​ശേ​ഷി​പ്പി​ച്ച​പ്പോ​ൾ, ക​ടു​ത്ത വി​മ​ർ​ശനങ്ങളും ഉയരുന്നുണ്ട്. വെ​ന​സ്വേ​ല​യു​ടെ പ​ര​മാ​ധി​കാ​ര​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാണെന്നും അ​മേ​രി​ക്ക​ നടത്തുന്ന കൊ​ള്ളയാണിതെന്നും പല അ​ന്താ​രാ​ഷ്ട്രനി​രീ​ക്ഷ​ക​രും വി​മ​ർ​ശി​ക്കു​ന്നു.

International

വെനസ്വേലയുടെ ഭരണം വേണമെന്ന് മരിയ

ന്യൂ​​​യോ​​​ർ​​​ക്ക്: വെ​​​ന​​​സ്വേ​​​ല​​​യു​​​ടെ ഭ​​​ര​​​ണം താ​​​ൻ നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന സ​​​ഖ്യ​​​ക​​​ക്ഷി​​​ക്കാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്നു സ​​​മാ​​​ധാ​​​ന നൊ​​​ബേ​​​ൽ ജേ​​​താ​​​വാ​​​യ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് മ​​​രി​​​യ കൊ​​​റി​​​നോ മ​​​ച്ചാ​​​ഡോ. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​ണു ജ​​​യി​​​ച്ച​​​തെ​​​ന്നും അ​​​തി​​​നാ​​​ൽ ഭ​​​ര​​​ണ​​​ത്തി​​​ന് അ​​​ർ​​​ഹ​​​ത​​​യു​​​ണ്ടെ​​​ന്നും മ​​​രി​​​യ അ​​​മേ​​​രി​​​ക്ക​​​ൻ ചാ​​​ന​​​ലി​​​നു ന​​​ല്കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

വെ​​​ന​​​സ്വേ​​​ല​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് നി​​​ക്കോ​​​ളാ​​​സ് മ​​​ഡു​​​റോ​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ നേ​​​തൃ​​​പാ​​​ട​​​വ​​​ത്തി​​​നും ധൈ​​​ര്യ​​​ത്തി​​​നും മ​​​രി​​​യ ന​​​ന്ദി പ​​​റ​​​ഞ്ഞു. അ​​​തേ​​​സ​​​മ​​​യം, മ​​​ഡു​​​റോ​​​യു​​​ടെ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യ ഡെ​​​ൽ​​​സി റൊ​​​ദ്രി​​​ഗ​​​സ് വെ​​​ന​​​സ്വ​​​ലേ​​​യു​​​ടെ ആ​​​ക്‌​​​ടിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​തി​​​നെ വി​​​മ​​​ർ​​​ശി​​​ച്ചു. ഡെ​​​ൽ‌​​​സി​​​യി​​​ൽ വി​​​ശ്വാ​​​സ​​​മി​​​ല്ലെ​​​ന്ന് മ​​​രി​​​യ വ്യ​​​ക്ത​​​മാ​​​ക്കി.

വെ​​​ന​​​സ്വേ​​​ല​​​യി​​​ലേ​​​ക്കു മ​​​ട​​​ങ്ങു​​​മെ​​​ന്നും നൊ​​​ബേ​​​ൽ പു​​​ര​​​സ്കാ​​​രം ട്രം​​​പു​​​മാ​​​യി പ​​​ങ്കു​​​വ​​​യ്ക്കു​​​മെ​​​ന്നും മ​​​രി​​​യ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

അ​​​തേ​​​സ​​​മ​​​യം, വെ​​​ന​​​സ്വേ​​​ല​​​ൻ ഭ​​​ര​​​ണം മ​​​രി​​​യ​​​യെ ഏ​​​ൽ​​​പ്പി​​​ക്കാ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ല്ലെ​​​ന്ന് ട്രം​​​പ് നേ​​​ര​​​ത്തേ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. മ​​​രി​​​യ​​​യ്ക്കു ഭ​​​ര​​​ണം ന​​​ട​​​ത്താ​​​നു​​​ള്ള ക​​​ഴി​​​വും ജ​​​ന​​​പി​​​ന്തു​​​ണ​​​യും ഇ​​​ല്ലെ​​​ന്നാ​​​ണ് ട്രം​​​പ് പ​​​റ​​​ഞ്ഞ​​​ത്.

മ​​​ഡു​​​റോ പു​​​റ​​​ത്താ​​​ക്ക​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും വെ​​​ന​​​സ്വേ​​​ല​​​ൻ ഭ​​​ര​​​ണ​​​ത്തി​​​ൽ അ​​​വ​​​സ​​​രം ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​ൽ മ​​​രി​​​യ നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന പ്ര​​​തി​​​പ​​​ക്ഷ ക​​​ക്ഷി​​​ക​​​ൾ​​​ക്കു വ​​​ലി​​​യ നി​​​രാ​​​ശ​​​യു​​​ണ്ടെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​ണു ജ​​​യി​​​ച്ച​​​തെ​​​ന്നും മ​​​ഡു​​​റോ കൃ​​​ത്രി​​​മ​​​ത്വ​​​ത്തി​​​ലൂ​​​ടെ അ​​​ധി​​​കാ​​​രം നി​​​ല​​​നി​​​ർ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും അ​​​മേ​​​രി​​​ക്ക​​​യും മ​​​റ്റു പാ​​​ശ്ചാ​​​ത്യ​​ശ​​​ക്തി​​​ക​​​ളും പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

International

വെ​ന​സ്വേ​ല​യു​ടെ ഇ​ട​ക്കാ​ല പ്ര​സി​ഡ​ന്‍റാ​യി ഡെ​ൽ​സി റോ​ഡ്രി​ഗ​സ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

കാരക്കാസ്: വെ​ന​സ്വേ​ല​യു​ടെ ഇ​ട​ക്കാ​ല പ്ര​സി​ഡ​ന്‍റാ​യി ഡെ​ൽ​സി റോ​ഡ്രി​ഗ​സ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. 2018 മു​ത​ൽ വെ​ന​സ്വേ​ല​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു വ​രി​ക​യാ​യി​രു​ന്നു 56കാ​രി​യാ​യ ഈ ​അ​ഭി​ഭാ​ഷ​ക.

വെ​ന​സ്വേ​ല​യി​ലെ പ​ര​മോ​ന്ന​ത കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം അ​ധി​കാ​ര​മേ​റ്റ ഡെ​ൽ​സി റോ​ഡ്രി​ഗ​സി​ന് രാ​ജ്യ​ത്തെ സൈ​ന്യ​ത്തി​ന്‍റ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ട്.

മ​ഡു​റോ​യു​ടെ വി​ശ്വ​സ്ത​യാ​യ റോ​ഡ്രി​ഗ​സ്, അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ ഭ​ര​ണ​കൂ​ട​ത്തെ തീ​വ്ര​വാ​ദി​ക​ൾ എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ക​യും മ​ഡു​റോ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത് അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് ഇ​വ​ർ നി​ല​പാ​ട് മാ​റ്റി.

മു​ൻ സോ​ഷ്യ​ലി​സ്റ്റ് നേ​താ​വി​ന്‍റെ മ​ക​ളാ​യ റോ​ഡ്രി​ഗ​സ്, ഹ്യൂ​ഗോ ഷാ​വേ​സി​ന്‍റെ കാ​ലം മു​ത​ൽ വെ​ന​സ്വേ​ല​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ സ​ജീ​വ​മാ​ണ്. വി​ദേ​ശ​കാ​ര്യം, എ​ണ്ണ മ​ന്ത്രാ​ല​യം തു​ട​ങ്ങി​യ സു​പ്ര​ധാ​ന വ​കു​പ്പു​ക​ൾ കൈ​കാ​ര്യം ചെ​യ്തി​ട്ടു​ള്ള ഇ​വ​ർ​ക്ക് സൈ​ന്യ​വു​മാ​യും റ​ഷ്യ​യു​മാ​യും അ​ടു​ത്ത ബ​ന്ധ​മാ​ണു​ള്ള​ത്. മ​ഡു​റോ​യു​ടെ പി​ൻ​ഗാ​മി​യാ​യാ​ണ് ഇ​വ​ർ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്.

അ​തേ​സ​മ​യം, ത​ന്‍റെ മേ​ൽ ചു​മ​ത്ത​പ്പെ​ട്ട എ​ല്ലാ കു​റ്റ​ങ്ങ​ളും നി​ക്കോ​ളാ​സ് മ​ഡു​റോ നി​ഷേ​ധി​ച്ചു. താ​ൻ ഒ​രു കു​റ്റ​വും ചെ​യ്തി​ട്ടി​ല്ലെ​ന്നും മാ​ന്യ​നാ​യ ഒ​രു വ്യ​ക്തി​യാ​ണ് താ​നെ​ന്നു​മാ​ണ് മ​ഡു​റോ കോ​ട​തി​യി​ൽ പ​റ​ഞ്ഞ​ത്.

താ​ൻ ഇ​പ്പോ​ഴും വെ​ന​സ്വേ​ല​യു​ടെ പ്ര​സി​ഡ​ന്‍റ് ത​ന്നെ​യാ​ണെ​ന്നും ത​ന്നെ അ​ന​ധി​കൃ​ത​മാ​യി ത​ട്ടി​കൊ​ണ്ടു​വ​ന്ന​താ​ണെ​ന്നും മാ​ൻ​ഹാ​ട്ട​ൻ കോ​ട​തി​യി​ലെ വി​ചാ​ര​ണ​യ്ക്കി​ട​യി​ൽ മ​ഡു​റോ വാ​ദി​ച്ചു. കോ​ട​തി​യി​ൽ മ​ഡു​റോ ജാ​മ്യം ആ​വ​ശ്യ​പ്പെ​ട്ടി​ല്ല എ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. കേ​സി​ലെ അ​ടു​ത്ത വാ​ദം മാ​ർ​ച്ച് 17ന് ​ന​ട​ക്കും.

International

വെനസ്വേലയിലെ യുഎസ് ഓപ്പറേഷനിൽ 32 ക്യൂബൻ പൗരന്മാർ കൊല്ലപ്പെട്ടു

ഹ​​​​വാ​​​​ന: ​​​​വെ​​​​ന​​​​സ്വേ​​​​ല​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് നി​​​​ക്കോ​​​​ളാ​​​​സ് മ​​​​ഡു​​​​റോ​​​​യെ പി​​​​ടി​​​​കൂ​​​​ടാ​​​​നു​​​​ള്ള അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഓ​​​​പ്പ​​​​റേ​​​​ഷ​​​​നി​​​​ൽ 32 ക്യൂ​​​​ബ​​​​ൻ പൗ​​​​ര​​​​ന്മാ​​​​രും കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.

ക്യൂ​​​​ബ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ഔ​​​​ദ്യോ​​​​ഗി​​​​ക പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ അ​​​​റി​​​​യി​​​​ച്ച​​​​താ​​​​ണ് ഇ​​​​ക്കാ​​​​ര്യം. ക്യൂ​​​​ബ​​​​ൻ സേ​​​​നാം​​​​ഗ​​​​ങ്ങ​​​​ളും ഇ​​​​ന്‍റ​​​​ലി​​​​ജ​​ൻ​​​​സ് ഉ​​​​ദ്യോ​​​​സ്ഥ​​​​രു​​​​മാ​​​​ണ് ഇ​​​​വ​​​​രെ​​​​ന്നും പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

വെ​​​​ന​​​​സ്വേ​​​​ല​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് നി​​​​ക്കോ​​​​ളാ​​​​സ് മ​​​​ഡു​​​​റോ​​​​യ്ക്കും പ​​​​ത്നി​​​​ക്കും സു​​​​ര​​​​ക്ഷ ന​​​​ല്കി​​​​യ​​​​വ​​​​രാ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തെ​​​​ന്നു ക്യൂ​​​​ബ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് മി​​​​ഗു​​​​വേ​​​​ൽ ഡ​​​​യ​​​​ൽ കാ​​​​ന​​​​ൽ പ​​​​റ​​​​ഞ്ഞു.

ക്യൂ​​​​ബ​​​​യും വെ​​​​ന​​​​സ്വേ​​​​ല​​​​യും മി​​​​ത്ര​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളാ​​​​ണ്. വെ​​​​ന​​​​സ്വേ​​​​ല ക്യൂ​​​​ബ​​​​യ്ക്ക് എ​​​​ണ്ണ​​​​യും ക്യൂ​​​​ബ വെ​​​​ന​​​​സ്വേ​​​​ല​​​​യ്ക്കു സു​​​​ര​​​​ക്ഷാ​​​​പി​​​​ന്തു​​​​ണ​​​​യും ന​​​​ല്കി​​​​യി​​​​രു​​​​ന്നു.

അ​​​​മേ​​​​രി​​​​ക്ക​​​​ൻ സേ​​​​ന കാ​​​​ര​​​​ക്കാ​​​​സി​​​​ൽ ന​​​​ട​​​​ത്തി​​​​യ ഓ​​​​പ്പ​​​​റേ​​​​ഷ​​​​നി​​​​ൽ എ​​​​ത്ര​​​​പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്ന് വെ​​​​ന​​​​സ്വേ​​​​ല വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ല. 80 പേ​​​​ർ മ​​​​രി​​​​ച്ചി​​​​രി​​​​ക്കാ​​​​മെ​​​​ന്നും സം​​​​ഖ്യ ഉ​​​​യ​​​​രാ​​​​മെ​​​​ന്നും ന്യൂ​​​​യോ​​​​ർ​​​​ക്ക് ടൈം​​​​സ് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു.

ഇ​​​​തി​​നി​​ടെ, മ​​​​ഡു​​​​റോ പി​​​​ടി​​​​യി​​​​ലാ​​​​യ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ക്യൂ​​​​ബ​​​​യ്ക്കും വെ​​​​ന​​​​സ്വേ​​​​ല​​​​യു​​​​ടെ സ്ഥി​​​​തി​​​​യു​​​​ണ്ടാ​​​​കു​​​​മോ എ​​​​ന്ന ചോ​​​​ദ്യം ഉ​​​​യ​​​​ർ​​​​ന്നി​​​​ട്ടു​​​​ണ്ട്. വെ​​​​ന​​​​സ്വേ​​​​ല​​​​യെ​​​​പ്പോ​​​​ലെ ക്യൂ​​​​ബ​​​​യും ദീ​​​​ർ​​​​ഘ​​​​കാ​​​​ല​​​​മാ​​​​യി അ​​​​മേ​​​​രി​​​​ക്ക​​​​ൻ​​ ശ​​​​ത്രു​​​​ത നേ​​​​രി​​​​ടു​​​​ന്ന രാ​​​​ജ്യ​​​​മാ​​​​ണ്.

അ​​​​തേ​​​​സ​​​​മ​​​​യം, സൈ​​​​നി​​​​ക ന​​​​ട​​​​പ​​​​ടി കൂ​​​​ടാ​​​​തെ​​​ത​​​​ന്നെ ക്യൂ​​​​ബ വീ​​​​ഴു​​​​മെ​​​​ന്നാ​​​​ണു യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പ് ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ട​​​​ത്.

International

അ​മേ​രി​ക്ക​യ്ക്കു​ള്ള മു​ന്ന​റി​യി​പ്പോ?; ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ൾ വി​ക്ഷേ​പി​ച്ച് ഉ​ത്ത​ര​കൊ​റി​യ

പ്യോം​ഗ്‌​യാം​ഗ്: വെ​ന​സ്വേ​ല​യി​ലെ യു​എ​സ് ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബാ​ലി​സ്റ്റ‌ി​ക് മി​സൈ​ലു​ക​ൾ വി​ക്ഷേ​പി​ച്ച് ഉ​ത്ത​ര​കൊ​റി​യ. ഏ​ക​ദേ​ശം 900 കി​ലോ​മീ​റ്റ​ർ ദൂ​രം സ​ഞ്ച​രി​ച്ച മി​സൈ​ലു​ക​ൾ കൊ​റി​യ​ൻ ഉ​പ​ദ്വീ​പി​നും ജ​പ്പാ​നും ഇ​ട​യി​ലു​ള്ള സ​മു​ദ്ര​ഭാ​ഗ​ത്ത് പ​തി​ച്ചു.

ര​ണ്ട് മി​സൈ​ലു​ക​ളാ​ണ് ഉ​ത്ത​ര​കൊ​റി​യ വി​ക്ഷേ​പി​ച്ച​തെ​ന്ന് ജ​പ്പാ​ൻ സ്ഥി​രീ​ക​രി​ച്ചു. ത​ങ്ങ​ളു​ടെ സ​ഖ്യ​ക​ക്ഷി​യാ​യ വെ​ന​സ്വേ​ല​യു​ടെ പ്ര​സി​ഡ​ന്‍റി​നെ​തി​രെ യു​എ​സ് നീ​ക്കം കിം ​ജോം​ഗ് ഉ​ൻ ഭ​ര​ണ​കൂ​ട​ത്തെ അ​സ്വ​സ്ഥ​രാ​ക്കി​യെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ത​ങ്ങ​ൾ​ക്കെ​തി​രെ അ​മേ​രി​ക്ക തി​രി​ഞ്ഞാ​ൽ ആ​ണ​വാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് പ്ര​തി​രോ​ധി​ക്കു​മെ​ന്ന സ​ന്ദേ​ശ​മാ​ണ് ഉ​ത്ത​ര​കൊ​റി​യ ന​ൽ​കി​യ​തെ​ന്നും സൂ​ച​ന​യു​ണ്ട്. നേ​ര​ത്തേ അ​മേ​രി​ക്ക വെ​ന​സ്വേ​ല​യി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ ഉ​ത്ത​ര​കൊ​റി​യ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചി​രു​ന്നു.

 

 

International

വെ​ന​സ്വേ​ല​യെ ആ​ക്ര​മി​ക്കാ​ൻ യു​എ​സ് ഉ​പ​യോ​ഗി​ച്ച​ത് 11 യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ, 150 വി​മാ​ന​ങ്ങ​ൾ, 15,000 സൈ​നി​ക​ർ

വാ​ഷിം​ഗ്ട​ൺ ഡി​സി: വെ​ന​സ്വേ​ല​യെ ആ​ക്ര​മി​ച്ച് പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡു​റോ​യെ​യും ഭാ​ര്യ സീ​ലി​യ ഫ്ലോ​റെ​സി​നെ​യും പി​ടി​കൂ​ടാ​നാ​യി അ​മേ​രി​ക്ക ഒ​രു​ക്കി​യ​ത് വ​ൻ യു​ദ്ധ​സ​ന്നാ​ഹം.

വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലും 11 യു​ദ്ധ​ക്ക​പ്പ​ലു​ക​ളും എ​ഫ്–35 അ​ട​ക്കം 150 വി​മാ​ന​ങ്ങ​ളും 15000 സൈ​നി​ക​രെ​യു​മാ​ണ് ദൗ​ത്യ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്. എ​ഫ്–35, എ​ഫ്–22 യു​ദ്ധ​വി​മാ​ന​ങ്ങ​ൾ, ബി–1 ​ബോം​ബ​റു​ക​ൾ എ​ന്നി​ങ്ങ​നെ 150 വി​മാ​ന​ങ്ങ​ൾ 20 താ​വ​ള​ങ്ങ​ളി​ൽ​നി​ന്നാ​യി ല​ക്ഷ്യ​ത്തി​ലേ​ക്കു പാ​ഞ്ഞു. 

യു​എ​സ് സേ​നാം​ഗ​ങ്ങ​ൾ​ക്കാ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നും കൃ​ത്യ​ത​യി​ലും ആ​സൂ​ത്ര​ണ​ത്തി​ലും ന​ട​ത്തി​പ്പി​ലും ഏ​റ്റ​വും മി​ക​ച്ച ദൗ​ത്യ​മാ​യി​രു​ന്നെ​ന്നും ജ​ന​റ​ൽ ഡാ​ൻ കെ​യ്ൻ പ​റ​ഞ്ഞു.

Leader Page

സ്വേച്ഛാ​ധി​പ​തി പോ​യി; വെ​ന​സ്വേ​ല​യ്ക്കു പു​തി​യ പ്ര​ഭാ​തം

രോ​​​​ഗ​​​​ബാ​​​​ധി​​​​ത​​​​മാ​​​​യി മ​​​​രി​​​​ച്ച ഇ​​​​ട​​​​തു​​​​നേ​​​​താ​​​​വ് ഹ്യൂ​​​​ഗോ ഷാ​​​​വേ​​​​സി​​​​ന്‍റെ പി​​​​ൻ​​​​ഗാ​​​​മി​​​​യാ​​​​യി 2013ൽ ​​​​വെ​​​​ന​​​​സ്വേ​​​​ല ഭ​​​​രി​​​​ക്കാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ നി​​​​ക്കൊ​​​​ളാ​​​​സ് മ​​​​ഡു​​​​റോ​​​​യെ അ​​​​മേ​​​​രി​​​​ക്ക വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു മു​​​​ന്പേ ല​​​​ക്ഷ്യ​​​​മി​​​​ട്ടു തു​​​​ട​​​​ങ്ങി​​​​യ​​​​താണ്. ഷാ​​​​വേ​​​​സി​​​​നെ​​​​പ്പോ​​​​ലെ മ​​​​ഡു​​​​റോ​​​​യും വെ​​​​ന​​​​സ്വേ​​​​ല​​​​യു​​​​ടെ എ​​​​ണ്ണ​​​​സ​​​​ന്പ​​​​ത്തി​​​​ൽ കൈ​​​വ​​​യ്ക്കാ​​​ൻ അ​​​​മേ​​​​രി​​​​ക്ക​​​​ൻ ക​​​​ന്പ​​​​നി​​​​ക​​​​ളെ അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ല. മ​​​​ഡു​​​​റോ​​​​യു​​​​ടെ പ​​​​ത​​​​ന​​​​ത്തി​​​​ലേ​​​​ക്കു ന​​​​യി​​​​ച്ച സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ ചു​​​​വ​​​​ടെ:

2020 മാ​​​​ർ​​​​ച്ച്: മ​​​​ഡു​​​​റോ​ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​നെ​​​തി​​​രേ അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ ആ​​​​ദ്യ ന​​​​ട​​​​പ​​​​ടി; മ​​​​ഡു​​​​റോ​​​​യ്ക്കും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ വി​​​​ശ്വ​​​​സ്ത​​​​രാ​​​​യ 14 പേ​​​​ർ​​​​ക്കും എ​​​​തി​​​​രേ മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നു ക​​​​ട​​​​ത്ത​​​​ൽ, മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന്-​​​​തീ​​​​വ്ര​​​​വാ​​​​ദം, അ​​​​ഴി​​​​മ​​​​തി എ​​​​ന്നീ കു​​​​റ്റ​​​​ങ്ങ​​​​ൾ അ​​​​മേ​​​​രി​​​​ക്ക​​​​ൻ നീ​​​​തി​​​​ന്യാ​​​​യ വ​​​​കു​​​​പ്പ് ചു​​​​മ​​​​ത്തി. മ​​​​ഡു​​​​റോ​​​​യു​​​​ടെ അ​​​​റ​​​​സ്റ്റി​​​​ന് സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് ഒ​​​​ന്ന​​​​ര​​​​ക്കോ​​​​ടി ഡോ​​​​ള​​​​ർ പാ​​​​രി​​​​തോ​​​​ഷി​​​​കം പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

2020 മേ​​​​യ്: മ​​​​ഡു​​​​റോ​​​​യെ പി​​​​ടി​​​​കൂ​​​​ടാ​​​​ൻ ല​​​​ക്ഷ്യ​​​​മി​​​​ട്ട് ‘ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ഗി​​​​ദ​​​​യോ​​​​ൻ ’ എ​​​​ന്ന പേ​​​​രി​​​​ൽ റെ​​​​യ്ഡ്. അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ വി​​​​ര​​​​മി​​​​ച്ച സൈ​​​​നി​​​​ക​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ വെ​​​​ന​​​​സ്വേ​​​​ല​​​​യി​​​​ലെ മ​​​​ഡു​​​​റോ​​​​ വി​​​​രു​​​​ദ്ധ​​​​ർ ന​​​​ട​​​​പ്പാ​​​​ക്കി​​​​യ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ അ​​​​ടി​​​​മു​​​​ടി പാ​​​​ളി. പ​​​​ദ്ധ​​​​തി​​​​യെ​​​​ക്കു​​​​റി​​​​ച്ച് നേ​​​​ര​​​​ത്തേ​​ത​​​​ന്നെ മ​​​​ഡു​​​​റോ​​​​യ്ക്കു വി​​​​വ​​​​രം ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു.

2024 ജൂ​​​​ലൈ: പ്ര​​​​സി​​​​ഡ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ വീ​​​​ണ്ടും ജ​​​​യി​​​​ച്ച​​​​താ​​​​യി മ​​​​ഡു​​​​റോ​​​​യു​​​​ടെ അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദം. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ വ​​​​ൻ​​​​തോ​​​​തി​​​​ൽ കൃ​​​​ത്രി​​​​മ​​​​ത്വം ന​​​​ട​​​​ന്ന​​​​താ​​​​യി അ​​​​മേ​​​​രി​​​​ക്ക​​​​യും പാ​​​​ശ്ചാ​​​​ത്യ​​​​ശ​​​​ക്തി​​​​ക​​​​ളും ആ​​​​രോ​​​​പി​​​​ച്ചു.

2025 ജ​​​​നു​​​​വ​​​​രി-​​​​ഓ​​​​ഗ​​​​സ്റ്റ്: ​​​​അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് പ​​​​ദ​​​​വി​​​​യി​​​​ൽ തി​​​​രി​​​​ച്ചെ​​​​ത്തി​​​​യ ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് വെ​​​​ന​​​​സ്വേ​​​​ല​​​​യി​​​​ലെ മ​​​​ഡു​​​​റോ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​നെ​​​​തി​​​​രേ സ​​​​മ്മ​​​​ർ​​​​ദ​​​​ത​​​​ന്ത്ര​​​​ങ്ങ​​​​ൾ ശ​​​​ക്ത​​​​മാ​​​​ക്കി. മ​​​​ഡു​​​​റോ​​​​യു​​​​ടെ അ​​​​റ​​​​സ്റ്റി​​​​നു സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കു​​​​ള്ള പാ​​​​രി​​​​തോ​​​​ഷി​​​​കം അ​​​​ഞ്ച് കോ​​​​ടി ഡോ​​​​ള​​​​റാ​​​​യി ഉ​​​​യ​​​​ർ​​​​ത്തി. വെ​​​​ന​​​​സ്വേ​​​​ല​​​​യി​​​​ലെ കാ​​​​ർ​​​​ട്ട​​​​ൽ ഓ​​​​ഫ് ദ ​​​​സ​​​​ൺ​​​​സ്, ട്രെ​​​​ൻ ഡി ​​​​ആ​​​​രാ​​​​ഗ്വാ എ​​​​ന്നീ മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളെ വി​​​​ദേ​​​​ശ തീ​​​​വ്ര​​​​വാ​​​​ദ പ്ര​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളാ​​​​യി മു​​​​ദ്ര​​​​കു​​​​ത്തി.

2025 സെ​​​​പ്റ്റം​​​​ബ​​​​ർ: ഓ​​പ്പ​​​​റേ​​​​ഷ​​​​ൻ സ​​​​തേ​​​​ൺ സ്പി​​​​യ​​​​ർ എ​​​​ന്ന​​​​പേ​​​​രി​​​​ൽ അ​​​​മേ​​​​രി​​​​ക്ക സൈ​​​​നി​​​​ക ന​​​​ട​​​​പ​​​​ടി ആ​​​​രം​​​​ഭി​​​​ച്ചു. വെ​​​​ന​​​​സ്വേ​​​​ല​​​​യ്ക്കു സ​​​​മീ​​​​പം ക​​​​രീ​​​​ബി​​​​യ​​​​ൻ ക​​​​ട​​​​ലി​​​​ൽ യു​​​​എ​​​​സ് യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ലു​​​​ക​​​​ളും യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ളും വി​​​​ന്യ​​​​സി​​​​ച്ചു. മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് ക​​​​ട​​​​ത്തു​​​​ന്നു എ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് ബോ​​​​ട്ടു​​​​ക​​​​ൾ ആ​​​​ക്ര​​​​മി​​​​ക്കാ​​​​ൻ തു​​​​ട​​​​ങ്ങി. 30 ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ 110 പേ​​​​രെ​​​​ങ്കി​​​​ലും കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.

2025 ഡി​​​​സം​​​​ബ​​​​ർ: വെ​​​​ന​​​​സ്വേ​​​​ല​​​​യി​​​​ൽ​​​​നി​​​​ന്ന് എ​​​​ണ്ണ​​​​യു​​​​മാ​​​​യി പു​​​​റ​​​​പ്പെ​​​​ട്ട ര​​​​ണ്ട് ച​​​​ര​​​​ക്കു​​​​ക​​​​പ്പ​​​​ലു​​​​ക​​​​ൾ അ​​​​മേ​​​​രി​​​​ക്ക​​​​ൻ കോ​​​​സ്റ്റ്ഗാ​​​​ർ​​​​ഡ് പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു.

ഇ​​​​ന്ന​​​​ലെ

  • വെ​​​​ന​​​​സ്വേ​​​​ല​​​​ൻ സ​​​​മ​​​​യം പു​​​​ല​​​​ർ​​​​ച്ചെ 2.00: ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ കാ​​​​ര​​​​ക്കാ​​​​സി​​​​ൽ ഒ​​​​ട്ട​​​​ന​​​​വ​​​​ധി സ്ഫോ​​​​ട​​​​ന​​​​ങ്ങ​​​​ൾ. ഫു​​​​വ​​​​ർ​​​​ട്ടേ ടി​​​​യു​​​​വാ​​​​ന സൈ​​​​നി​​​​ക താ​​​​വ​​​​ള​​​​ത്തി​​​​ലും ആ​​​​ക്ര​​​​മ​​​​ണം. കാ​​​​ര​​​​ക്കാ​​​​സി​​​​നു മു​​​​ക​​​​ളി​​​​ൽ താ​​​​ഴ്ന്നു പ​​​​റ​​​​ക്കു​​​​ന്ന വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ ദൃ​​​​ശ്യ​​​​മാ​​​​യി.
  • 4.30 മ​​​​ണി: വെ​​​​ന​​​​സ്വേ​​​​ല​​​​യി​​​​ൽ ന​​​​ട​​​​ത്തി​​​​യ വ​​​​ൻ ആ​​​​ക്ര​​​​മ​​​​ണം വി​​​​ജ​​​​യ​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും മ​​​​ഡു​​​​റോ​​​​യേ​​​​യും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പ​​​​ത്നി​​​​യെ​​​​യും പി​​​​ടി​​​​കൂ​​​​ടി വി​​​​മാ​​​​ന​​​​ത്തി​​​​ൽ വെ​​​​ന​​​​സ്വേ​​​​ല​​​​യി​​​​ൽ​​​​നി​​​​ന്നു കൊ​​​​ണ്ടു​​​​പോ​​​​യെ​​​​ന്നും ട്രം​​​​പ് സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​​യി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.
  • 5.00-12.00 മ​​​​ണി: കാ​​​​ര​​​​ക്കാ​​​​സി​​​​ലു​​​​ണ്ടാ​​​​യ ആ​​​​ക്ര​​​​മ​​​​ണം വെ​​​​ന​​​​സ്വേ​​​​ല​​​​ൻ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡെ​​​​ൽ​​​​സി റോ​​​​ദ്രി​​​​ഗ​​​​സ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. എ​​​​ന്നാ​​​​ൽ, മ​​​​ഡു​​​​റോ എ​​​​വി​​​​ടെ​​​​യാ​​​​ണെ​​​​ന്ന​​​​റി​​​​യി​​​​ല്ലെ​​​​ന്നും പ​​​​റ​​​​ഞ്ഞു.
  • കാ​​​​ര​​​​ക്കാ​​​​സി​​​​ൽ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ന​​​​ട​​​​ത്തി​​​​യ​​​​ത് ഡെ​​​​ൽ​​​​റ്റ ഫോ​​​​ഴ്സ് ആ​​​​ണെ​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക​​​​ൻ വൃ​​​​ത്ത​​​​ങ്ങ​​​​ൾ സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഭാ​​​​ഗ​​​​ത്ത് ആ​​​​ള​​​​പാ​​​​യ​​​​മി​​​​ല്ല.
  • സ്വേ​​ച്ഛാ​​​​ധി​​​​പ​​​​തി പോ​​​​യെ​​​​ന്നും വെ​​​​ന​​​​സ്വേ​​​​ല​​​​യ്ക്കു പു​​​​തി​​​​യ പ്ര​​​​ഭാ​​​​ത​​​​മെ​​​​ന്നും അ​​​​മേ​​​​രി​​​​ക്ക​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​വ​​​​കു​​​​പ്പി​​​​ന്‍റെ പ്ര​​​​ഖ്യാ​​​​പ​​​​നം.

Latest News

Corehub Up